കണ്ണൂര്‍: തളിപ്പറമ്പ് സ്വത്ത് തട്ടിപ്പുകേസിലെ ഒന്നാം പ്രതിയായ അഭിഭാഷക കീഴടങ്ങി. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ അഡ്വക്കേറ്റ് ശൈലജയാണ് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. ശൈലജ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

മുന്‍ സഹകരണ രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ശൈലജയും സഹോദരിയുംവ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. ശൈലജയുടെ സഹോദരി ജാനകി, ബാലകൃഷ്ണനെ വിവാഹം ചെയ്‌തെന്ന വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ ജാനകിയെ പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.