തങ്കഅങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഉച്ചയ്ക്ക് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും.

സന്നിധം: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഉച്ചയ്ക്ക് പമ്പാ ഗണപതി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും. ശരംകുത്തിയിൽ വച്ച് ആചാരപൂർവ്വം സ്വീകരണം നൽകും. തുടർന്ന് സന്നിധാനത്തേക്ക് ആനയിക്കും. കൊടിമരച്ചുവട്ടിൽ ദേവസ്വം പ്രതിനിധികൾ ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകീട്ട് ആറരയ്ക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്രാ സമയം മുതൽ ദീപാരാധന വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ മലകയറ്റി വിടില്ല. ദീപാരാധനയ്ക്ക് ശേഷമാണ് ദർശനം. ഘോഷയാത്രയുടെ ഭാഗമായി പമ്പാ മുതൽ സന്നിധാനം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.