ഏഷ്യാനെറ്റ് ന്യൂസിലെ ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍ തങ്കമണി.എസ് അന്തരിച്ചു. 48 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്തരിച്ചത്. സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് അഞ്ചല്‍ കോട്ടുകല്ലിലെ വീട്ടുവളപ്പില്‍ നടക്കും.