ലത്തീൻ സമുദായത്തിൻ്റെ ഉറച്ച ശബ്ദം ഉയർന്നതിൻ്റെ തെളിവാണ് തനിക്ക് കിട്ടിയ മേയർ പദവിയെന്നാണ് മിനിമോളുടെ പരാമർശം.
കൊച്ചി: ലത്തീൻ സഭയ്ക്ക് നന്ദി പറഞ്ഞ് കൊച്ചി മേയർ വി.കെ. മിനിമോൾ. ലത്തീൻ സമുദായത്തിൻ്റെ ഉറച്ച ശബ്ദം ഉയർന്നതിൻ്റെ തെളിവാണ് തനിക്ക് കിട്ടിയ മേയർ പദവിയെന്നാണ് മിനിമോളുടെ പരാമർശം. അർഹതയ്ക്കപ്പുറമുള്ള പല കാര്യങ്ങളും തീരുമാനിക്കുമ്പോൾ അതിലേക്ക് ശബ്ദമുയർത്താൻ നമ്മുടെ സംഘടനാ ശക്തിക്ക് സാധിച്ചു. തനിക്കു വേണ്ടി എല്ലാ പിതാക്കൻമാരും പറഞ്ഞിട്ടുണ്ടെന്ന് തനിക്കറിയാം. എല്ലാവരോടും നന്ദി അറിയിക്കുന്നു. കെആർഎൽസിസി സമ്മേളനത്തിൽ ആയിരുന്നു മിനിമോളുടെ നന്ദി പ്രകടനം. ലത്തീൻ സഭയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് കൊച്ചി മേയർ സ്ഥാനം തീരുമാനിച്ചത് എന്ന വിമർശനങ്ങൾക്കിടയാണ് ഇക്കാര്യം സമ്മതിക്കുന്ന മിനിമോളുടെ തുറന്നുപറച്ചിൽ.

