വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകക്കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയും കോണ്‍ഗ്രസ് നേതാവുമായ തലാട്ട് അസീസാണ് യോഗി ആദിത്യനാഥിനെതിരെ ശക്തമായ ആരോപണമാണ് തലാട്ട് അസീസ് എത്തിയത്.
ലക്നൗ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കൊലപാതകക്കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതിക്കാരിയും കോണ്‍ഗ്രസ് നേതാവുമായ തലാട്ട് അസീസാണ് യോഗി ആദിത്യനാഥിനെതിരെ ശക്തമായ ആരോപണമാണ് തലാട്ട് അസീസ് എത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഹാജരാകാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കോടതി ആവശ്യപ്പെട്ടത്.1999ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമാജ് വാദി പാർട്ടിയുടെ പ്രതിഷേധ പരിപാടിക്കിടയിൽ നടന്ന സംഘർഷത്തിൽ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യോഗിക്ക് കോടതി നോട്ടീസ് അയച്ചത്. മഹാരാജ്ഗഞ്ച് സെഷന്‍സ് കോടതിയാണ് ആദിത്യനാഥിനോടും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരോടും വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
''ഞാന്‍ പോരാട്ടം നടത്തുന്നത് പ്രബലനായ യോഗി ആദിത്യ നാഥിനെതിരെയാണ്. അദ്ദേഹം എം.പിയായിരിക്കുന്ന സമയത്തായിരുന്നു കേസ്. ഇപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയാണ്.അതു കൊണ്ടു തന്നെ മന്ത്രിക്ക് നല്ല പിടിപാടും ഭരണസ്വാധീനവും ഉണ്ട്. അദ്ദേഹമാണ് സർക്കാർ;കാര്യങ്ങൾ തീരുമാനിക്കുന്നതും അദ്ദേഹം തന്നെ.സുരക്ഷിതമില്ലായ്മയാണ് എനിക്കുള്ളത്'' - അസീസ് പറയുന്നു.
എന്റെ ജീവൻ രക്ഷിക്കുന്നതിനിടയിലാണ് സത്യപ്രകാശിന്റെ ജീവൻ നഷ്ടമായത്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് എന്റെ ഈ പരിശ്രമെന്നും ആ സംഭവം ഇന്നും എന്റെ കൺമുന്നിൽ നിന്ന് മാഞ്ഞിട്ടില്ലെന്നും അവർ കൂട്ടി ചേർത്തു.അതേ സമയം യോഗി ആദിത്യനാഥിനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കം മാത്രമാണ് ഇതെന്ന ആരോപണവുമായി ബിജെപി വക്താവ് ഡോ. ചന്ദ്രമോഹന്‍ രംഗത്തെത്തി. എന്നാൽ യോഗി ആദിത്യനാഥിനെതിരെ കേസിന് തയ്യാറായ ആസീസിനെ തങ്ങള്‍ അഭിനന്ദിക്കുന്നെന്നും കഴിഞ്ഞ 19 വര്‍ഷമായി അവര്‍ നീതിക്ക് വേണ്ടി പോരാടുകയാണെന്നും യു.പി കോണ്‍ഗ്രസ് കമ്മിറ്റി തലവന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.യോഗി ആദിത്യനാഥിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഏത് വിധേനയും ഇല്ലാതാക്കാന്‍ ബി.ജെ.പിക്ക് അറിയാം. അതുകൊണ്ട് തന്നെ താലട്ട് അസീസിന്റെ ജീവന് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടതുണ്ട്- രാജ് ബെബ്ബാര്‍ പറഞ്ഞു.
എസ്പി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്. മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് സംഭവത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് തള്ളിയതോടെ അവർ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസില്‍ ഏറ്റ തിരിച്ചടി ബി.ജെ.പിക്ക് രാഷ്ട്രീയപരമായി തലവേദനയായിരിക്കുകയാണ്.
