തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്ത് റബർ തോട്ടത്തിൽ വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടമ്പുഴ സ്വദേശികളായ അമ്പാട്ട് മാത്യുവിനും നാക്കോല ബിജുവിനും പരിക്കേറ്റെന്നു വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു

പാലക്കാട്: തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനത്തിൽ കാട്ടുപന്നിയെ കൊന്ന് ഇറച്ചി എടുക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. കുട്ടമ്പുഴ സ്വദേശി അമ്പാട്ട് മാത്യുവാണ് വനം വകുപ്പിന്റെ പിടിയിലായത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്ത് റബർ തോട്ടത്തിൽ വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടമ്പുഴ സ്വദേശികളായ അമ്പാട്ട് മാത്യുവിനും നാക്കോല ബിജുവിനും പരിക്കേറ്റെന്നു വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് വനപാലകർ സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. എന്നാൽ ഇവിടെ നിന്നും ആക്രമണം നടന്നതായുള്ള സൂചനകളൊന്നും ലഭിച്ചില്ല. ഇതിൽ സംശയം തോന്നി വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കാട്ടുപന്നിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴുള്ള പ്രത്യാക്രമണത്തിലാണ് പരിക്കേറ്റതെന്ന് കണ്ടെത്തി.

കേസിലെ മറ്റൊരു പ്രതിയായ നാക്കോല ബിജു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിന് ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് വനം വകുപ്പ് പറഞ്ഞു.