ഓസ്‍ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് രഹസ്യങ്ങള്‍ പുറത്തുവിടുന്നത് വിലക്കിയിരിക്കുന്നത്. അന്തര്‍വാഹിനി നിര്‍മ്മിച്ച ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡി.സി.എന്‍.എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ചോര്‍ന്നുകിട്ടിയ രേഖകള്‍ പത്രം ഡി.സി.എന്‍.എസ് കമ്പനിക്ക് കൈമാറണമെന്നും വിവരങ്ങളെല്ലാം പത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കണമെന്നും കോടതി ഉത്തരവിട്ടു.