ഒറ്റപ്പന വാഴചിറ വീട്ടില്‍ ദഗദത്തന്‍ (70) ആണ് മരിച്ചത്

ആലപ്പുഴ: അമിതവേഗതയില്‍ എത്തിയ ബൈക്ക് സൈക്കിളില്‍ ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ മത്സ്യതൊഴിലാളി മരിച്ചു. സ്‌ക്കൂട്ടര്‍ യാത്രക്കാരന് പരിക്ക്. പുറക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് തോട്ടപ്പള്ളി, ഒറ്റപ്പന വാഴചിറ വീട്ടില്‍ ദഗദത്തന്‍ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേശീയപാതയില്‍ തോട്ടപ്പള്ളി മാത്തേരി ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം.

വീട്ടില്‍ നിന്നും മത്സ്യബന്ധനത്തിനായി തോട്ടപ്പള്ളി ഹാര്‍ബറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഭഗദത്തന്‍ സഞ്ചരിച്ചിരുന്ന സൈക്കിളില്‍ എതിര്‍ദിശയില്‍ നിന്നും അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ ഭഗദത്തന്റെ തലക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് ഇദ്ദേഹത്തെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 5 ഓടെ മരണം സംഭവിക്കുകയായിരുന്നു, മൃതദേഹം മോര്‍ച്ചറില്‍, സംസ്‌ക്കാരം (ഞായര്‍) വീട്ടുവളപ്പില്‍,