കര്‍ണാടകയില്‍ നിന്നും വാഹനം വിലക്ക് വാങ്ങിയ ചേവായൂര്‍ സ്വദേശി ഏജന്റിന്റെ ഉപദേശപ്രകാരമാണ് നമ്പര്‍ പ്ലേറ്റ് മാറ്റി സ്ഥാപിച്ചത്.

കോഴിക്കോട്: കേരളത്തിലേക്ക് നികുതി വെട്ടിച്ച് കടത്തുന്നതിന് വേണ്ടി കര്‍ണാടകയില്‍ ടാക്‌സി സര്‍വ്വീസ് നടത്തിയിരുന്ന വാഹനം സ്വകാര്യ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമം. കര്‍ണാടകയില്‍ നിന്നും വാഹനം വിലക്ക് വാങ്ങിയ ചേവായൂര്‍ സ്വദേശി ഏജന്റിന്റെ ഉപദേശപ്രകാരമാണ് നമ്പര്‍ പ്ലേറ്റ് മാറ്റി സ്ഥാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനം ശ്രദ്ധയില്‍പ്പെട്ട കൊടുവള്ളിയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹനം പിടികൂടിയത്. വാഹനത്തിന് ആവശ്യമായ യാതൊരു രേഖയും വാഹനത്തില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് 11,200 രൂപ വാഹത്തിന് പിഴ ചുമത്തുകയും, കേരളത്തിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ വാഹനം റോഡില്‍ ഇറക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.