രാവിലെ പതിവ് പോലെ പശുവിനെ പറമ്പില്‍ അഴിച്ച് കെട്ടിയതായിരുന്നു. എന്നാല്‍ വൈകീന്നേരത്തോടെ പശുവിന്‍റെ അലർച്ച കേട്ടത്.

അമ്പലപ്പുഴ: പുല്ലു തീറ്റിക്കാൻ നിർത്തിയിരുന്ന പശുവിനെ തലകീഴായി കെട്ടി തൂക്കിയതായി പരാതി. അമ്പലപ്പുഴ വണ്ടാനം ദന്തൽ കോളജിന് പുറകിലാണ് സംഭവം. വണ്ടാനം വൃക്ഷ വിലാസം ജയകുമാറിന്‍റെ പശുവിന് നേരെയാണ് ഈ ക്രൂരത. രാവിലെ പതിവ് പോലെ പശുവിനെ പറമ്പില്‍ അഴിച്ച് കെട്ടിയതായിരുന്നു. എന്നാല്‍ വൈകീന്നേരത്തോടെ പശുവിന്‍റെ അലർച്ച കേട്ടത്. പോയിനോക്കിയപ്പോള്‍ പിന്‍കാലുകളില്‍ കയറിട്ട് മുറുക്കി ഉയരമുള്ള മരത്തിന്‍റെ കമ്പില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. പശുവിനെ വളർത്തി കിട്ടുന്ന തുച്ചമായ വരുമാനത്തിൽ നിന്നാണ് ജയകുമാറിന്‍റെ കുടുംബം കഴിയുന്നത്. ആഴ്ചകൾക്ക് മുമ്പും ഇവിടെ കെട്ടിയിരുന്ന മിണ്ടാപ്രാണികൾക്ക് നേരെ ക്രൂരത കാട്ടിയിരുന്നു. ഇവിടെ തമ്പടിക്കുന്ന ലഹരിക്ക് അടിമകളായ സാമൂഹ്യ വിരുദ്ധരാണ് മിട്ടാപ്രാണികളോട് ക്രൂരകാട്ടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.