ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നൽകാൻ അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സെഷ്യൽ ഓഫിസർ റെവന്യൂവിനെയും ചുമതലപ്പെടുത്തി
തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയവും വെള്ളപ്പൊക്കവും മൂലം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ സെക്ഷൻ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് എടുക്കുന്നതും ബിൽ തയ്യാറാക്കി നൽകുന്നതും ഒരു ബില്ലിംഗ് സൈക്കിൾ കെ.എസ്.ഈ.ബി ദീർഘിപ്പിച്ചു.
ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 31.01.2019 വരെ പണം അടയ്ക്കാനുള്ള തീയതി നീട്ടി നൽകിയിട്ടുണ്ട്. ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നൽകാൻ അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സെഷ്യൽ ഓഫിസർ റെവന്യൂവിനെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഈ കാലയളവിനുള്ളിൽ ഉണ്ടാകുന്ന റി കണക്ഷൻ ഫീസും സർചാർജും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.
