ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

First Published 4, Apr 2018, 10:42 PM IST
The elephant killed his trainer
Highlights
  • എറണാകുളം വടക്കന്‍ പറവൂര്‍ വാണിയക്കാട് മന്തംപറമ്പില്‍ വേണുവിന്റെ മകന്‍ റെനി (31) ആണ് മരിച്ചത്

ആലപ്പുഴ: മാവേലിക്കരയില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ വാണിയക്കാട് മന്തംപറമ്പില്‍ വേണുവിന്റെ മകന്‍ റെനി (31) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.15ന് കൊറ്റാര്‍കാവ് ക്ഷേത്രത്തിലായിരുന്നു സംഭവം. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ദേവസ്വം ബോര്‍ഡ് ഉടമസ്ഥതയിലുള്ള ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏവൂര്‍ കണ്ണനെന്ന ആനയാണ് കുളിപ്പിക്കുന്നതിനിടയില്‍ പാപ്പാനായ റെനിയെ ചവിട്ടിയത്. ഉടന്‍ തന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

loader