ആകാശത്ത് വെച്ച് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എഞ്ചിന്‍ പ്രവർത്തനം നിലച്ചത്. 

ന്യൂഡല്‍ഹി: ആകാശത്ത് വെച്ച് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ഗോ എയര്‍ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എഞ്ചിന്‍ പ്രവർത്തനം നിലച്ചത്. ബെംഗളൂരുവില്‍ നിന്ന് പുണെയിലേക്ക് പോവുകയായിരുന്ന ജിഎട്ട് - 283 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. സാങ്കേതിക തകരാറുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൈലറ്റിന് ഉടന്‍ തന്നെ വിമാനത്തിന്‍റെ ഒന്നാമത്തെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാക്കി. വിമാനത്തിലുള്ള എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റ് വിമാനങ്ങളിലായി പുണെയിലേക്ക് അയച്ചതായി ഗോഎയര്‍ അധികൃതര്‍ അറിയിച്ചു.