വിവാഹം കഴിഞ്ഞ 2015 മുതല്‍ യുവതിയെ സ്ത്രീധന കാര്യം പറഞ്ഞ് പീഡിപ്പിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. 

ഷംലി: സത്രീധനം ലഭിക്കാത്തതിലെ ദേഷ്യം മൂലം ഭര്‍ത്താവും കുടംബവും ചേര്‍ന്ന് യുവതിയെ അടിച്ച് കൊന്നു. മരിക്കുന്നത് വരെ അടിച്ചാണ് കൊലപാതകം നടത്തിയതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലുള്ള അബ്ധാന്‍ നഗര്‍ ഗ്രാമത്തില്‍ ഇന്നലെ വെെകുന്നേരമാണ് സംഭവം. യുവതിയുടെ അച്ഛന്‍റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭര്‍ത്താവിനെ കൂടാതെ ഭര്‍ത്താവിന്‍റെ അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരാണ് പ്രതികളെന്ന് ജിംങ്കാന സിഐ രാജേഷ് കുമാര്‍ തിവാരി പറഞ്ഞു. ഭര്‍ത്താവിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ മൃതദേഹം മോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ 2015 മുതല്‍ യുവതിയെ സ്ത്രീധന കാര്യം പറഞ്ഞ് പീഡിപ്പിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.