മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചു. സുപ്രീം കോടതി ജഡ്ജി കമ്മീഷന് നേതൃത്വം നൽകും. വനിതകളുടെ സീറ്റുകൾ മാറി മാറി നിശ്ചയിക്കും.
ദില്ലി: വനിത സംവരണ ബിൽ എംപിമാർക്ക് വിതരണം ചെയ്ത് സർക്കാർ. ആകെ ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദ്ദേശം. മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചു. വളരെ പ്രധാനപ്പെട്ട രണ്ട് ബില്ലുകളാണ് ഇപ്പോള്‍ എംപിമാര്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്. ഇതിലൊന്ന് മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ബില്ലാണ്. രണ്ടാമത്തേത് വനിത സംവരണം നടപ്പാക്കുന്നതിനുള്ള ബില്ലാണ്. എംപിമാര്‍ക്ക് നൽകിയിരിക്കുന്ന ബില്ലുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് വനിത സംവരണം മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാലുടൻ നടപ്പാക്കാം എന്നാണ്. അതിനായി കമ്മീഷനെ നിയോഗിക്കാനുള്ള മറ്റൊരു ബില്ലും വിതരണം ചെയ്തിട്ടുണ്ട്. രണ്ട് കാര്യങ്ങളാണ് വനിത സംവരണ ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനങ്ങളിൽ സീറ്റുകൾ 815 ആക്കും. കേന്ദ്രഭരണ പ്രദേശങ്ങളിൽ 35 സീറ്റുകളായിരിക്കും ഉണ്ടാകുക. സുപ്രീം കോടതി ജഡ്ജി കമ്മീഷന് നേതൃത്വം നൽകും. വനിതകളുടെ സീറ്റുകൾ മാറി മാറി നിശ്ചയിക്കും.

