ജി.എസ്.ടി മഹത്തായ സാമ്പത്തിക പരിഷ്കാരമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോൾ സാധാരണക്കാര്‍ക്ക് ജി.എസ്.ടിയെന്നത് മോശം വാക്കെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ദില്ലി: ജി.എസ്.ടി നികുതി ഭാരം കൂട്ടിയെന്ന് കോണ്ഗ്രസ്. ജി.എസ്.ടി നടപ്പാക്കിയതിന്റെ എല്ലാ ഘട്ടത്തിലും സര്ക്കാരിന് പിഴച്ചു. ജി.എസ്.യും നോട്ടു നിരോധനവും കാരണം ഒരു കോടി തൊഴിലവസരങ്ങള് നഷ്ടമാകും. പെട്രോളിയം ഉല്പന്നങ്ങളെയും വൈദ്യുതിയെയും ജി.എസ്.ടിക്ക് കീഴിലാക്കണമെന്നും മുന് ധനമന്ത്രി പി. ചിദംബരം ദില്ലിയിൽ ആവശ്യപ്പെട്ടു.
ജി.എസ്.ടിയിൽ ഏറ്റുമുട്ടി സര്ക്കാരും പ്രതിപക്ഷവും. ജി.എസ്.ടി മഹത്തായ സാമ്പത്തിക പരിഷ്കാരമെന്ന് സര്ക്കാര് അവകാശപ്പെട്ടപ്പോൾ സാധാരണക്കാര്ക്ക് ജി.എസ്.ടിയെന്നത് മോശം വാക്കെന്ന് കോണ്ഗ്രസ് വിമര്ശിച്ചു.
ജി.എസ്.ടി ദിനത്തിൽ നേട്ടവും കോട്ടവും പറഞ്ഞുള്ള ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സാമ്പിളായി. ജി.എസ്.ടി വളര്ച്ചയും ഉൽപാദനവും സുതാര്യതയും വര്ധിപ്പിച്ചെന്ന് പ്രധാനമന്ത്രി. വ്യാപാരം എളുപ്പമാക്കി, ചെറുകിട ഇടത്തരം സംരഭങ്ങള്ക്ക് ഗുണമായി. ഒറ്റ നികുതി നിരക്കെന്ന് പ്രതിപക്ഷാവശ്യം പ്രധാനമന്ത്രി തള്ളി. സങ്കീര്ണമായ നികുതി സംവിധാനത്തിൽ നിന്നുള്ള മഹത്തായ മാറ്റണമെന്നാണ് കേന്ദ്രമന്ത്രി അരുണ്ജയ്റ്റലി അവകാശപ്പെട്ടത്. നികുതി വരുമാനം 18 ശതമാനം കൂടി. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാൻ ശ്രമിക്കും. വരും വര്ഷങ്ങളിൽ കൂടുതൽ അനുകൂല ഫലമുണ്ടാക്കുമെന്നാണ് കേന്ദ്രമന്ത്രി മന്ത്രി പീയുഷ് ഗോയലിന്റെ പ്രതീക്ഷ.
എന്നാൽ നികുതിഭാരം കൂട്ടിയെന്ന് കോണ്ഗ്രസ് തിരിച്ചടിച്ചു. ജി.എസ്.ടി നടപ്പാക്കിയതിന്റെ എല്ലാ ഘട്ടത്തിലും സര്ക്കാരിന് പിഴച്ചു. ഒരു കോടി തൊഴിലവസരങ്ങളാണ് ജി.എസ്.ടിയും നോട്ടു നിരോധവും മൂലം നഷ്ടമായത്. 18 ശതമാനത്തിൽ കൂടാത്ത ഒറ്റ നികുതി നിരക്കിലേയ്ക്ക് നികുതി സംവിധാനം മാറണം. പെട്രോളിയം ഉല്പന്നങ്ങളും വൈദ്യുതിയും ജി.എസ്.ടിക്ക് കീഴിലാക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
