ദില്ലി: രാജാജി നഗറിലെ പത്താം നമ്പര്‍ വസിതിയിലാണ് മുന്‍ രാഷ്ട്രപതി ഇന്നുച്ച മുതല്‍ താമസിക്കുന്നത്. പതിനെണ്ണായിരം ചതുരശ്ര അടിയാണ് വീടിരിക്കുന്നത്. രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍ കലാമാണ് മരണം വരെയും ഈ വീട്ടില്‍ താമസിച്ചിരുന്നത്. ശേഷം കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മ താമസിക്കാനെത്തി.
ഡല്‍ഹിയിലെ ഈയൊരു വിശ്രമവസതിക്കായി പ്രണബ് മുഖര്‍ജി വളരെയധികം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന്‍റെ കാരണം പ്രണബ് മുഖര്‍ജിയുടെ വായനാപ്രിയം തന്നെ.എ പി ജെ അബ്ദുള്‍ കലാം താമസിക്കുമ്പോള്‍ ഒരു വലിയ ലൈബ്രറി വീടിന്‍റെ താഴത്തെ മുറിയില്‍ സ്ഥാപിച്ചിരുന്നു. അതിനോട് ചേര്‍ന്ന് തന്നെ വിശലാമായ ഒരു വായനാമുറിയുമുണ്ടായിരുന്നു. വായന പ്രിയനായ പ്രണബ് മുഖര്‍ജി അതുകൊണ്ടാണ് ഈ വസതി തിരഞ്ഞെടുത്തത്.
പ്രണബ് മുഖര്‍ജിയുടെ ഈ വസതിയോടുളള താല്‍പ്പര്യ പ്രകാരം രം മഹേഷ് ശര്‍മ്മ വേറൊരു മുറിയിലേക്ക് താമസം മാറ്റി . ഇനി പുസ്തക രചനിയിലേക്ക് കടക്കാനാണ് ആഗ്രഹം. രണ്ട് പുസ്തകങ്ങള്‍ രചിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാഷ്ട്രപതിയാകുന്ന സമയത്തുളള സേവനങ്ങളെക്കുറിച്ച് ഒരു പുസ്തകത്തില്‍ പ്രതിപാദിക്കുമെന്നാണ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പുതിയ അതിഥിയെ സ്വീകരിക്കാന്‍ രാജാജി നഗറിലെ പത്താം നമ്പര്‍ വസതി ഒരുങ്ങി കഴിഞ്ഞു.
