കൊച്ചി: ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യുഡിഎഫ് വിടാനുള്ള നിര്‍ണ്ണായക തീരുമാനമെടുത്തിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ കൗണ്‍സില്‍ യോഗത്തിന് ശേഷം ഉണ്ടാകും. ജെഡിഎസ്സില്‍ ലയിക്കാതെ ജെഡിയുവുമായി എല്‍ഡിഎഫിലേക്ക് മടങ്ങാനാണ് സിപിഎമ്മുമായുണ്ടാക്കിയ ധാരണ.
വീരേന്ദ്രകുമാര്‍ രാജിവെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റ് സിപിഎം ജെഡിയുവിന് നല്‍കാനാണ് സാധ്യത. മുന്നണി മാറ്റത്തിനുള്ള തീരുമാനമെടുത്തതിന് പിന്നാലെ എം.വി. ശ്രേയംസ് കുമാര്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെഡിയു ഇടതുപാളയത്തിലേക്ക് മടങ്ങുന്നത്.
