വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കയറ്റം കയറി വന്ന ടോറസ് ലോറിക്കാണ് തീപിടിച്ചത്.

വൈത്തിരി: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കയറ്റം കയറി വന്ന ടോറസ് ലോറിക്കാണ് തീപിടിച്ചത്. ആളപായമില്ല. ബോണറ്റില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തേക്ക് ചാടുകയായിരുന്നു. ചുരം അഞ്ചാം വളവിനും ആറാം വളവിനുമിടയിലാണ് സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അരീക്കോട് നിന്ന് കല്ല് കയറ്റി വയനാട്ടിലേക്ക് വരികയായിരുന്ന ലോറിക്കാണ് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ തീപിടിച്ചത്. കല്‍പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യുനിറ്റ് എത്തിയാണ് തീ കെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. താമരശേരി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.