ക്യാംപ് ഫോളോവേഴ്സ് ആയി പല ക്യാംപുകളിലുള്ളവർ കൂടി മണ്ഡ‍ലകാലത്ത് ജോലിയിലുണ്ടാകാറുണ്ട്. പ്രത്യേകിച്ച് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും. അവർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്.

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരുടെ ലഗേജ്‌ അലവൻസ് ഇരട്ടിയാക്കി. 300 രൂപയിൽ നിന്ന് 600 രൂപയാക്കിയാണ് അലവൻസ് വർധിപ്പിച്ചത്. ക്യാംപ് ഫോളോവേഴ്സിനും ഇതേ അലവൻസ് ലഭിക്കും. പൊലീസുകാരുടെ അതേ അലവൻസ് ക്യാംപ് ഫോളോവേഴ്സിനും ലഭിക്കും. ക്യാംപ് ഫോളോവേഴ്സ് ആയി പല ക്യാംപുകളിലുള്ളവർ കൂടി മണ്ഡ‍ലകാലത്ത് ജോലിയിലുണ്ടാകാറുണ്ട്. പ്രത്യേകിച്ച് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും. അവർക്ക് കൂടി ആനുകൂല്യം ലഭ്യമാക്കിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്.