ബാറിലിരുന്ന് മദ്യപിച്ച ശേഷം സ്റ്റേഷന് പുറത്തുനിന്ന് അകത്തേക്ക് കുപ്പി എറിയുകയായിരുന്നു. ഇയാളെ രക്ഷപെടാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പാലക്കാട്‌: പാലക്കാട്‌ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പിയെറിഞ്ഞ 23 കാരൻ പിടിയിൽ. 'തത്ത ബൈജു' എന്നറിയപ്പെടുന്ന ഊട്ടറ സ്വദേശി ബൈജുവാണ് പിടിയിലായത്. മുമ്പ് ഊട്ടറ വേലയ്ക്കിടെ പൊലീസുകാർ തല്ലിയ വൈരാഗ്യത്തിലാണ് സ്റ്റേഷനിലേക്ക് ബിയർ കുപ്പി എറിഞ്ഞതെന്ന് പ്രതി മൊഴി നൽകി. ബാറിലിരുന്ന് മദ്യപിച്ച ശേഷം സ്റ്റേഷന് പുറത്തുനിന്ന് അകത്തേക്ക് കുപ്പി എറിയുകയായിരുന്നു. ഇയാളെ രക്ഷപെടാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

YouTube video player