പെരുന്പാവൂര്‍ : പെരുമ്പാവൂർ കുറുപ്പംപടിയിൽ വൈദ്യുതി മന്ത്രി എംഎം മണിയുടെ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. അപകടത്തില്‍ പൈനാടത്ത് വീട്ടില്‍ ഷാജന്‍ ഭാര്യ അംബിക മക്കളായ ആല്‍വിന്‍, അനന്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിനും കൈക്കും സംഭവിച്ച പരിക്ക് ആർക്കും ഗുരുതരമല്ല. ഇവരെ മന്ത്രിയുടെ കാറിലും ജീപ്പിലുമായി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം മന്ത്രി അടിമാലിയിലേക്ക് പോയി.