കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന കേസിലെ പരാതിക്കാരി മറ്റൊരു കേസില്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിനി സാന്ദ്ര തോമസിനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ പണയത്തിലുള്ള വീട് മറ്റൊരാള്‍ക്ക് വീണ്ടും പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്
എറണാകുളം സ്വദേശി കുഞ്ഞുമൊയ്തീനാണ് സാന്ദ്രയുടെ തട്ടിപ്പിനിരയായത്. വടുതല തട്ടായം റോഡിലെ സാന്ദ്രയുടെ വീട് 10 ലക്ഷം രൂപയക്കാണ് കുഞ്ഞുമൊയ്തീന് പണയത്തിന് നല്‍കിയത്. ഇദ്ദേഹം വീട്ടില്‍ താമസമാക്കി ദിവസങ്ങള്‍ക്കം ബാങ്ക് അധികൃതര്‍ എത്തി ഒഴിപ്പിച്ചു. ബാങ്കില്‍ നിന്ന് സാന്ദ്ര ഇതേ വീടിന് 2 കോടി ലോണെടുത്തിണ്ടെന്ന് കുഞ്ഞുമൊയ്തീന്‍ അറിയുന്നത് അപ്പോഴാണ്. തുടര്‍ന്ന് യുവതി തന്നെ കബളിപ്പിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചു. കൊച്ചി നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സാന്ദ്ര തോമസിനെ അറസ്റ്റ് ചെയ്തത്. അതേ സമയം സാന്ദ്രയെ അറസ്‌റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ പലരും സ്റ്റേഷനിലെത്തിയിരുന്നു. ഇവരും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് സാന്ദ്രയെ പിടികൂടിയത്. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് സാന്ദ്ര നല്‍്കിയ പരാതിയില്‍ മാസങ്ങള്‍ക്കുമുമ്പ് ഡിവൈഎഫ്‌ഐ നേതാക്കളടക്കമുളളവരെ അറസ്റ്റ് ചെയ്തിരുന്നു. ഏറെ വിവാദമായ ഈ കേസ് വ്യാജമാണെന്ന പരാതിയെ തുടര്‍ന്ന് നിലവില്‍ പോലീസ് അന്വേഷിക്കുകയാണ്.
