അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പാ കുടിശിക തീർക്കാൻ ദുരിതാശ്വാസ നിധിയിൽനിന്നു പണം അനുവദിച്ചത് വിവാദമാകുന്നു.
ആലപ്പുഴ: അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പാ കുടിശിക തീർക്കാൻ ദുരിതാശ്വാസ നിധിയിൽനിന്നു പണം അനുവദിച്ചത് വിവാദമാകുന്നു. കെ.കെ.രാമചന്ദ്രൻ നായര്‍ നിയമസഭയിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നും എടുത്ത വായ്പയ്ക്ക് 8,66,697 രൂപ കുടിശിക ഉണ്ടായിരുന്നു.
കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വീട് നിർമാണ സാമഗ്രികൾ വാങ്ങിയ ഇനത്തിൽ 2 ലക്ഷത്തിലേറെ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വർഷം ജനുവരി 14 നാണ് കെ.കെ.രാമചന്ദ്രൻ നായർ മരിച്ചത്. എന്നാല്‍, പ്രളയ ദുരിതാശ്വാസ നിധി രൂപവൽക്കരിക്കും മുമ്പാണ് എംഎല്‍എയുടെ വായ്പ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം കൈമാറിയത്.
