കാട്ടായിക്കോണം മടവൂര്‍പാറ കീഴേവിള വീട്ടില്‍ ശശിധരന്‍ (72) ആണ് മരിച്ചത്.
തിരുവനന്തപുരം: ചെക്കോട്ടു കോണത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില് ചവിട്ടി ഷോക്കേറ്റ് വയോധികന് മരിച്ചു. കാട്ടായിക്കോണം മടവൂര്പാറ കീഴേവിള വീട്ടില് ശശിധരന് (72) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 5.30 നായിരുന്നു സംഭവം. രാവിലെ ഉണ്ടായ ശക്തമായ കാറ്റില് വൈദ്യുതി ലൈന് പൊട്ടിവീഴുകയായിരുന്നു. വൈദ്യുതി ലൈന് പൊട്ടി വീണത് അറിയാതെ അതുവഴി പോയ ശശിധരന് ഷോക്കേറ്റു. അതിരാവിലെയായതിനാല് ആരും കണ്ടിരുന്നില്ല. ഭാര്യ: ഓമന. മക്കള്:ഷിബു, ഷിനു, ഷിജു.
