ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ദ്ധര്‍ വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് കെയ്ന്‍ മുന്നിലുള്ള തടസ്സങ്ങളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉപയോക്താവിന് വിവരം നല്‍കുന്ന അത്യാധുനിക ഉപകരണമാണ്. തിരഞ്ഞെടുത്ത ആയിരം അന്ധ വനിതകള്‍ക്ക് ഈ സമാര്‍ട്ട് കെയിനുകള്‍ വിതരണം ചെയ്യും.
അന്ധരായ മലയാളി വനിതകളുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏഷ്യനെറ്റ് ന്യൂസ് നടപ്പാക്കുന്ന സാമൂഹികക്ഷേമ പരിപാടിയാണ് ദ സൗണ്ട് ഫോര് സൈറ്റ്.ഈ പദ്ധതിയിലൂടെ സ്മാര്ട്ട് കെയ്ന് എന്ന ഉപകരണം അന്ധവനിതകള്ക്ക് സൗജന്യമായി നല്കും. ഡല്ഹിയിലെ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ദ്ധര് വികസിപ്പിച്ചെടുത്ത സ്മാര്ട്ട് കെയ്ന് മുന്നിലുള്ള തടസ്സങ്ങളെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉപയോക്താവിന് വിവരം നല്കുന്ന അത്യാധുനിക ഉപകരണമാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രേക്ഷകര്ക്ക് അവരുടെ ചുറ്റുമുള്ള കണ്ണു കാണാത്ത സ്ത്രീകളെ നിര്ദേശിക്കാം. വിവരങ്ങള് s4s@asianetnews.in എന്ന ഐഡിയില് അറിയിക്കാം. കേരള ഫെഡറേഷന് ഓഫ് ബ്ലൈന്ഡ്സിന്റെ സഹായത്തോടെയാവും സ്മാര്ട്ട് കെയിന് വിതരണം ചെയ്യാനുള്ളവരുടെ അന്തിമ പട്ടിക തയ്യാറാക്കുക. തിരഞ്ഞെടുത്ത ആയിരം അന്ധ വനിതകള്ക്ക് ഈ സമാര്ട്ട് കെയിനുകള് വിതരണം ചെയ്യും.
ഏപ്രില് 11,12,13 തീയതികളിലായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ മൂന്ന് നഗരങ്ങളില് വച്ച് സ്മാര്ട്ട് കെയ്ന് സൗജന്യമായി വിതരണം ചെയ്യും.
കോഴിക്കോട് മേഖലാ തല പരിപാടി 11 ന് 11 മണി മുതല് രണ്ടു മണി വരെ കോഴിക്കോട് ചേവായൂര് പ്രസന്േറഷന് ഹയര് സെക്കന്ഡറി സ്കൂളില് നടക്കും.
കൊച്ചി മേഖലാതല പരിപാടി 12ന് എറണാകുളം നോര്ത്ത് ടൗണ്ഹാളില് 11 മണി മുതല് രണ്ടു മണി വരെയാണ് നടക്കുക.
തിരുവനന്തപുരം മേഖലാ പരിപാടി തിരുവനന്തപുരം ജനറല് ഹോസ്റ്റല് ജംഗ്ഷനിലെ സെന്റ് ജോസഫ്സ് സ്കൂളില് രണ്ടു മണി മുതല് അഞ്ചു മണിവരെയാണ് നടക്കുക.
പരിപാടിയില് സൗത്ത് ഇന്ത്യന് ബാങ്ക് പ്രതിനിധികള്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ചൈതന്യ കണ്ണാശുപത്രി പ്രതിനിധികള്, ടിഫാനി ബ്രാര്, കേരള ഫെഡറേഷന് ഓഫ് ദ ബ്ലൈന്റ് പ്രതിനിധികള്, ജനപ്രതിനിധികള്, ഏഷ്യാനെറ്റ് ന്യൂസ് ബോര്ഡ് അംഗങ്ങള്, മറ്റു മേഖലകളിലെ പ്രമുഖര് തുടങ്ങിയവര് പങ്കെടുക്കും.
ഇരുട്ടിന്റെ ലോകത്ത് ഒറ്റപ്പെട്ടു പോയവര്ക്ക് വെളിച്ചമായി മാറുന്ന ഈ സാമൂഹികദൗത്യത്തിന് കരുത്തേക്കുന്നത് സൗത്ത് ഇന്ത്യന് ബാങ്ക്, ചൈതന്യ ഐ ഹോസ്പിറ്റല്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് എന്നീ സ്ഥാപനങ്ങള് ചേര്ന്നാണ്.
