മുരുക്കുംമൂട് സെന്റ് ജോണ്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ചേരാവള്ളി നടീലേത്ത് ശ്രീധരന്‍ ശശികല ദമ്പതികളും ഏക മകനുമായ അശ്വന്ത് ശ്രീധന്‍ (12) ആണ് മരിച്ചത്
കായംകുളം: കാറ്റിലും മഴയിലും ഉണങ്ങിയ തെങ്ങ് തലയില് വീണ് ചികിത്സയിലായിരുന്ന വിദ്യാര്ത്ഥി മരിച്ചു. മുരുക്കുംമൂട് സെന്റ് ജോണ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിയും ചേരാവള്ളി നടീലേത്ത് ശ്രീധരന് ശശികല ദമ്പതികളും ഏക മകനുമായ അശ്വന്ത് ശ്രീധന് (12) ആണ് മരിച്ചത്. സംസ്കാരം നാളെ വീട്ടുവളപ്പില്.
കഴിഞ്ഞ 13 ന് വൈകിട്ട് നാലരമണിയോടെയായിരുന്നു അപകടം. വീടിന് സമീപമുള്ള പറമ്പില് കൂട്ടുകാര്ക്കൊപ്പം കളിച്ചുകൊണ്ട് നില്ക്കുകയായിരുന്നു അശ്വന്ത്. മഴയും കാറ്റും വരുന്നതുകണ്ട് വീട്ടിലേയ്ക്ക് പോയങ്കിലും ചെരുപ്പ് എടുക്കാന് മറന്നതിനാല് വീണ്ടും കളിസ്ഥലത്തേക്ക് വന്നു. ഈസമയം സമീപത്ത് ഉണങ്ങി നിന്നിരുന്ന തെങ്ങ് തലയിലേയ്ക്ക് വീഴുകയായിരുന്നു. ഉടന് തന്നെ കായംകുളം സര്ക്കാര് ആശുപത്രിയില് പ്രഥമ ശുശ്രൂഷ നല്കിയശേഷം തിരുവല്ലയിലെ ആശുപത്രിയില് എത്തിയ്ക്കുകയായിരുന്നു.
