നാളെ മുതൽ ദീർഘനാൾ അവധിയിൽ പ്രവേശിക്കിനിരിക്കെയാണ് ഇടുക്കി ജില്ലാ കലക്ടർ ജിആർ ഗോകുൽ ഇത്തരം കണ്ടെത്തലുകളോടെ ജോയ്സ് ജോർജ് എംപി യുടെ വിവാദ ഭൂമി വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത് എന്നതും ശ്രദ്ധേയമാണ്. 

ഇടുക്കി: ജോയിസ് ജോർജ് എംപിയുടെ കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ, നടപടി നിയമങ്ങൾ അറിയാതെയാണ് സബ് കലക്ടർ പ്രവർത്തിച്ചതെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ഹാജരാകാൻ ആവശ്യപ്പെട്ട ദിവസം എംപി പാർലമെന്‍ററി കമ്മിറ്റിയിൽ പങ്കെടുക്കുകയായിരുന്നു എന്ന വാദവും സബ് കലക്ടർ പരിശോധിച്ചില്ല. നാളെ മുതൽ ദീർഘനാൾ അവധിയിൽ പ്രവേശിക്കിനിരിക്കെയാണ് ഇടുക്കി ജില്ലാ കലക്ടർ ജിആർ ഗോകുൽ ഇത്തരം കണ്ടെത്തലുകളോടെ ജോയ്സ് ജോർജ് എംപി യുടെ വിവാദ ഭൂമി വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത് എന്നതും ശ്രദ്ധേയമാണ്. 

രണ്ടു മാസത്തിനകം നിയമനടപടികൾ പാലിച്ച് വീണ്ടും പുനരന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജോയിസ് ജോർജ് എം പിയും കുടുംബവും കൊട്ടക്കാമ്പുർ ബ്ലോക്ക് 58ൽ കൈയ്യേറിയ 20 ഏക്കർ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കളക്റുടെ നടപടി പുനപരിശോധിക്കാനാണ് ഇടുക്കി ജില്ലകളക്ടർ ഉത്തരവിട്ടിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സബ് കളകടർ പട്ടയം റദ്ദാക്കിയതെന്നും സബ് കളക്ടർക്ക് നിയമ നടപടികളെക്കുറിച്ച് അറിയില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. 

സബ് കളക്ടർ വി.ആർ പ്രേം കുമാർ ഒരു വട്ടം കൂടി ഇത് സംബന്ധിച്ച നിയമ നടപടികൾ ആവർത്തിക്കണം. പരാതിക്കാരന് നീതി നിഷേധിച്ചതായും ഹാജരാകാൻ പറഞ്ഞ ദിവസം എം.പി. ജോയിസ് ജോർജ് പാർലമെന്‍ററി കമ്മിറ്റിയിൽ ആയിരുന്നു എന്ന അറിയിപ്പ് സബ് കളക്ടർ പരിഗണിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. പട്ടയം റദ്ദാക്കൽ വിഷയത്തിൽ പുനരന്വേഷണം നടത്തി ഹർജിക്കാരായ എം.പി യുടെയും കുടുംബത്തിന്‍റെയും വാദങ്ങൾ വീണ്ടും കേട്ട് എട്ടാഴ്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കളക്ടർ ജി.ആർ ഗോകുൽ ഉത്തരവിട്ടിരിക്കുന്നത്. 

പട്ടയം റദ്ദാക്കിയ നടപടി തള്ളണമെന്ന ജോയിസ് ജോർജിന്റെ ആവശ്യം കളക്ടർ അംഗീകരിച്ചില്ല. കളക്ടർ ജി.ആർ ഗോകുൽ നാളെ മുതൽ അഞ്ച് വർഷം അവധിയിൽ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിലൂടെ എം.പിയുടെ പട്ടയം റദ്ദാക്കൽ സംബന്ധിച്ച തീരുമാനം അനന്തമായി നീട്ടാൻ സർക്കാരിനാകും.