കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലാക്കി.

ആലപ്പുഴ: പത്ത് വയസുകാരിയോട് അപമര്യാദയായി പെരുമാറിയ 68 കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. കായംകുളം പെരിങ്ങാല കലൂര്‍ കണ്ടത്തില്‍ താമരാക്ഷനെയാണ് ഗുരുതര പരിക്കുകളോടെ കായംകുളം ഗവ: താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞ് എത്തിയവരാണ് ഇയാളെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ കത്തിയുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. താമരാക്ഷന്റ മൊഴിയെടുത്ത ശേഷം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.