മാലി: പ്രശസ്ത മോഡല്‍ രുദ്ധ അത്തീഫ് ജീവനൊടുക്കിയ നിലയിൽ. ബംഗ്ലാദേശിലെ രാജ്ഷാഹി ഇസ്ലാമി ബാങ്ക് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ഡോർമെറ്ററിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ രുദ്ധ അത്തീഫിന്റെ സഹപാഠികളാണ് മൃതശരീരം ആദ്യം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജ്ഷാഹി മെഡിക്കൽ കോളജിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന കുട്ടിയാണ്. അവളുടെ മരണം വിശ്വസിക്കാൻ പ്രയാസമാണെന്നാണ് കോളേജ് അധികൃതരുടെ വാക്കുകള്‍. മറ്റു വിദ്യാർഥിനികൾ രുദ്ധയുടെ മുറിതുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ അവിടെ എത്തിയത്. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
പ്രശസ്ത ഫോട്ടോഗ്രാഫർ സോത്തിയാണ് രുദ്ധയുടെ ചിത്രം ആദ്യം കാമറയിൽ പകർത്തിയത്. "സാഗര നീല മിഴികളുള്ള മാലി പെണ്‍കുട്ടി’ എന്ന ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ രുദ്ധയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ രുദ്ധ വോഗ് മാസികയുടെ മോഡലായി എത്തിയിരുന്നു. മോഡലിംഗിനെക്കാളും എനിക്ക് പ്രധാനം എന്റെ വിദ്യാഭ്യാസമാണെന്ന് രുദ്ധ വോഗ് മാസികയിൽ ഒരിക്കൽ പറഞ്ഞിരുന്നു
