മുക്കോല, മുള്ളുമുക്ക്, വെങ്ങാനൂര്‍ എന്നിവിടങ്ങളിലെ 12 ഓളം ഹോട്ടലുകളില്‍ നിന്നും വിഴിഞ്ഞത്തെ ഒരു ബേക്കറിയില്‍ നിന്നുമാണ് കേടായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
തിരുവനന്തപുരം: നഗരസഭയുടെ വിഴിഞ്ഞം സോണല് ഓഫീസ് പരിധിയിലെ ഹോട്ടലുകളില് നടത്തിയ പരിശോധനയില് പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്ത്ഥങ്ങള് പിടികൂടി. മുക്കോല, മുള്ളുമുക്ക്, വെങ്ങാനൂര് എന്നിവിടങ്ങളിലെ 12 ഓളം ഹോട്ടലുകളില് നിന്നും വിഴിഞ്ഞത്തെ ഒരു ബേക്കറിയില് നിന്നുമാണ് കേടായ
ഭക്ഷ്യവസ്തുക്കള് പിടികൂടിയത്.
ഹോട്ടലുകള് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്ത്തിച്ചിരുന്നതെന്നും ഇവര്ക്കെല്ലാം നോട്ടീസ് നല്കിയതായും പരിശോധനക്ക് നേതൃത്വം നല്കിയ ഹെല്ത്ത് ഇന്സ്പെക്ടര് കെ.സി.അശോകന് പറഞ്ഞു. ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്മാരായ ഷിനു എസ്. ദാസ്, റഹിംഖാന്, രാജി വി.എസ് എന്നിവരും പരോശധനയില് പങ്കെടുത്തു.
