ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്. ഫോർബ് മാസികയാണ് ഇത്തരം ഒരു പട്ടിക തയ്യാറാക്കിയത്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ തുടർച്ചയായ നാലാം വർഷവും പട്ടികയിൽ ഒന്നാം സ്‌ഥാനത്തെത്തി. 

നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് രണ്ടാമതെത്തിയത്. 74 പേരുടെ പട്ടികയാണു ഫോർബ്സ് മാസിക പുറത്തിറക്കിയത്. യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗ് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിലൂടെ മോദി തന്‍റെ നേതൃപാടവം തെളിയിച്ചതായി മാസിക പറയുന്നു. 

പട്ടികയിൽ ഒന്നാമതെത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍ തന്‍റെ രാജ്യത്തിന്‍റെ സ്വാധീനം ലോകത്തിന്‍റെ എല്ലാ കോണുകളിലും ചെലുത്തുവാൻ സാധിച്ചതായി ഫോർബ്സ് അഭിപ്രായപ്പെടൂ.