സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. 

മലപ്പുറം: തിയേറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായിരുന്നു കുറ്റം.

 നേരത്തെ തിയേറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങൾ പ്രചരിപ്പിചെന്നും പൊലീസ് വിശദമാക്കി. 

 പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യം കൈമാറിയതും സതീഷിനെതിരെയുളള കുറ്റമായി ചുമത്തിയിട്ടുണ്ട്. 

നേരത്തെ പൊലീസിന് വിവരം നല്‍കിയ തിയേറ്റര്‍ ഉടമയെ മന്ത്രിയും മറ്റും അഭിനന്ദിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. സി.സി.ടി.വി. തത്സമയം പരിശോധിക്കണം എന്നിരിക്കെ ഇതിൽ തിയേറ്റര്‍ ഉടമ വീഴ്ച വരുത്തിയെന്ന് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. തിയേറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടിരുന്നു. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.