തിരുവനന്തപുരം നന്ദാവനത്തുള്ള കെ കരുണാകരന്‍ ഫൗണ്ടേഷന്റെ ഓഫീസില്‍ മോഷണം. ഓഫീസിലുണ്ടായിരുന്ന കട്ടിലും മേശയും കേസരയുമൊക്കെയാണ് മോഷണം പോയത്. മ്യൂസിയം പൊലീസ് കേസെടുത്തു.

കുരുണാകരന്‍ ഫൗണ്ടേഷനായി സര്‍ക്കാര്‍ പതിച്ചു നല്‍കിയ സ്ഥലത്തുള്ള പഴ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുണ്ടായിരുന്ന മൂന്നു കട്ടിലും ഏള് കസേരയും ആറു ട്യൂബ് ലൈറ്റ് സെറ്റുകളും പുല്‍പ്പായവും ബക്കറ്റുമൊക്കയാണ് മോഷ്‌ടാക്കള്‍ കൊണ്ടുപോയത്. കെ കരുണാകരന്റെ ഫോട്ടോ ചുവരില്‍ നിന്നു മാറ്റിയശേഷമാണ് അതില്‍ ഇട്ടിരുന്ന ബള്‍ബും മോഷ്‌ടാവ് കൊണ്ടുപോയി. ദൈനംദിന പ്രവര്‍ത്തമില്ലാത്ത ഓഫീസില്‍ രാവിലെ ചുമതലക്കാരനെത്തിയപ്പോഴാണ് സാധനങ്ങള്‍ നഷ്‌ടമായത് കണ്ടത്.

പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് മോഷണം നടത്തി മടങ്ങിയിരിക്കുന്നത്. ഒരു വാഹത്തില്‍ കൊണ്ടുപോകാനുള്ള സാധനങ്ങളാണ് മോഷ്‌ടിച്ചിരിക്കുന്നത്. ഫൗണ്ടേഷന്റെ തൊട്ടുപിന്നിലാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍. ഇതിന്റെ മതില്‍ ചാടികടക്കാനായി താബൂക്ക് കട്ടകള്‍ അടുക്കിവച്ചിട്ടുണ്ട്. നേരത്തെയും കെപിസിസിക്കു കീഴിലുള്ള ഈ സ്ഥാനത്തില്‍ മോഷണം നടന്നിട്ടുണ്ട്.