പത്തനംതിട്ട: ഗർഭിണി ചമഞ്ഞ് ബസ്സുകളില്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രികളെയാണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. പത്തനംതിട്ട നഗരത്തില്‍ സർവ്വിസ് നടത്തുന്ന സ്വകാര്യബസ്സികളില്‍ ഗർഭിണിചമഞ്ഞ് മാലമോഷ്‍ടിക്കുന്ന രണ്ട് സ്ത്രികളെ പിടികൂടിത്. തൂത്തുകൂടി സ്വദേശികളായ കാളിയമ്മ, ലക്ഷമി എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ബസുകളില്‍ കയറി തിരക്ക് ഉണ്ടാക്കി മോഷ്ടിക്കുകയാണ് ഇവരുടെ രീതി. ഏതെങ്കിലും കാരണവശാല്‍ സംശയം തോന്നി ഇവരെ ചോദ്യം ചെയ്യതാല്‍ ഗർഭിണികളാണന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീയുടെ മാലമോഷ്ടിക്കുന്നതിനിടയില്‍ മറ്റ് യാത്രകാരാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും മാലകണ്ടെടുത്തു.
രണ്ട് പേരെയും വൈദ്യ പരിശോധനക്ക് വധേയമാക്കി നിലവില്‍ ഗർഭിണികളല്ലെന്നാണ് വൈദ്യപരിശോഘനാഫലം. സമാനമായ തരത്തില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മോഷണം നടന്നതായി പൊലീസിന് വിവരം ലഭിച്ചിടുണ്ട് .ഓണക്കാലമായതിനാല്‍ തമിഴ്നാട്ടില്‍ നിന്ന് മോഷണത്തിന് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവർ നല്‍കുന്ന വിവരങ്ങളിലും പൊലീസിന് സംശയം ഉണ്ട് പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഇരുവരെയും ചോദ്യം ചെയ്യതു വരികയാണ്. തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഈ സ്ത്രീകളുടെ പിന്നില്‍ വലിയ കവർച്ചസംഘം ഉണ്ടാന്നാണ് പൊലീസ് നിഗമനം.
