പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ കള്ളന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.എന്നാൽ ആളെ തിരിച്ചറിയാൻ നാട്ടുകാർക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല

കോഴിക്കോട്: ഓമശ്ശേരിയിൽ നാട്ടുകാരുടെ ഉറക്കംകെടുത്തി മോഷ്ടാവ്. പ്രദേശവാസികൾ കാവലിരുന്നിട്ടും ആറ് പവൻ സ്വർണ്ണാഭരണമാണ് കഴിഞ്ഞ ദിവസം കള്ളൻ കവർ‍ന്നത്. പൊലീസിന്‍റെ പട്രോളിംഗും ഫലംകാണുന്നില്ല.

തുടർച്ചയായ ദിവസങ്ങളിൽ പ്രദേശത്തെ വീടുകളിൽ മോഷണശ്രമം നടന്നതോടെ ഉറക്കമുളച്ച് നാട്ടുകാർ കാവലിലാണ്. എന്നാൽ മോഷ്ടാവിന്‍റെ ശല്യം കുറയുന്നില്ല. കഴിഞ്ഞ ദിവസം 7 വീട്ടിലാണ് കള്ളനെത്തിയത്. ഒരു വീട്ടിൽ നിന്ന് 6 പവൻ സ്വർണ്ണം കവർന്നു.

പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ കള്ളന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.എന്നാൽ ആളെ തിരിച്ചറിയാൻ നാട്ടുകാർക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി.പട്രോളിങ് ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.