തിരൂർ സബ്പോസ്റ്റ് ഓഫീസിൽ മോഷണം മോഷണം നടത്തിയത് യാചകന്റെ വേഷത്തിലെത്തിയ ആളെന്ന് പൊലീസ് മോഷണം പോയത് നാല് ലക്ഷം രൂപ
തിരൂർ: സബ് പോസ്റ്റ് ഓഫീസിൽ മോഷണം. ഭിക്ഷ യാചിച്ചു വന്നയാള്‍ നാല് ലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരൂര്‍ നഗര ഹൃദയത്തിലുള്ള പോസ്റ്റ് ഒാഫീസില്‍ ഇന്നുച്ചയോടെ ഭിക്ഷാടത്തിന് എത്തിയയാളാണ് പണവുമായി കടന്നുകളഞ്ഞത് പോസ്റ്റ് മാസ്റ്റര്‍ ഇരുന്ന റൂമിലേക്ക് മോഷ്ടാവ് കയറിവരുകയായിരുന്നു. സംസരാരിക്കാനാവില്ലെന്നും ഭിക്ഷ വേണമെന്നും പറയുകയും പോസ്റ്റ് മാസ്റ്റര്‍ പൈസയെടുക്കാന്‍ തിരിഞ്ഞപ്പോള്‍ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ച പണവുമായി ഒാടി രക്ഷപ്പെടുകയായിരുന്നു.
രണ്ടായിരം രൂപയുടെ രണ്ടു നോട്ടുകെട്ടുകളാണ് നഷ്ടമായത്. പോസ്റ്റ് ഒാഫീസിലെ സി സി ടി വിയില്‍ ഇയാളുടെ ദൃശ്യങ്ങളുണ്ട്. മോഷ്ടാവിനെതിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ ഉടന്‍ അരസ്റ്റിലാവുമെന്നും പൊലീസ് അറിയിച്ചു
