Asianet News MalayalamAsianet News Malayalam

വീട്ടമ്മയെ കെട്ടിയിട്ട്  മോഷണം: ദമ്പതികൾ പിടിയൽ

theft in trivandrum 2 Arrested
Author
First Published Feb 1, 2018, 9:35 PM IST

തിരുവനന്തപുരം:  തലസ്ഥാനത്തു പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട്  മോഷണം നടത്തിയ ദമ്പതികൾ പൊലീസ് പിടിയൽ.  തൈക്കാട് സ്വദേശികളായ വിശാഖ് ഭാര്യ നയന എന്നിവരാണ് പിടിയിലായത്. വീടിന് സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ പിടിച്ചത്.

നഗരമധ്യത്തിൽ തകര പറമ്പിലാണ്  വീട്ടമ്മയെ കെട്ടിയിട്ട്  സ്വർണ്ണം കവർന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഭഗതി അമ്മാൾ തനിച്ചായിരുന്നു.  ഭർത്താവ് ക്ഷേത്രത്തിൽ പോയ സമയത്താണ് ദമ്പതികൾ അകത്ത് കയറിയത്. 23 പവനാണ് മോഷണം പോയത്.

ഉടനെ വിവരം പൊലീസിൽ അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കൾ പിടിയിലായത്. ദമ്പതികൾ തൈക്കാട് സ്വദേശികളാണ്. സ്കൂട്ടറിലാണ് ഇവരെത്തിയത്. മോഷ്ടിച്ച സ്വർണ്ണം പണയം വെച്ചെന്നാണ് വിശാഖും നയനയും പൊലീസിന് മൊഴി നൽകിയത്. പൊലീസ് സ്വർണ്ണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി.

Follow Us:
Download App:
  • android
  • ios