ടോയ്‍ലറ്റ് സൗകര്യംപോലും വേണ്ടത്രയില്ല ബസ് സർവീസുകള്‍ കൂട്ടണമെന്നാവിശ്യം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതർ

തിരുവനന്തപുരം: അവധിക്കാലം അവസാനിക്കാറായതോടെ തേക്കടിയില്‍ സഞ്ചാരികളുടെ തിരക്ക് കൂടി. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പരാതികളും ഏറെയാണ്. മധ്യവേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ 3000ലധികം സഞ്ചാരികളാണ് ദിവസവും തേക്കടിയിലെത്തുന്നത്.

ഒന്നരമണിക്കൂർ നീണ്ടുനില്‍ക്കുന്ന ബോട്ടുയാത്രയാണ് പ്രധാന ആകർഷണം. എന്നാല്‍ ടിക്കറ്റ് കിട്ടാനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ഓൺലൈന്‍ വഴിയാണ് പകുതിയിലധികം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നത്. വരിയില്‍ ഏറെനേരം കാത്തുനിന്ന് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവരുന്നവരും കുറവല്ല. ആനവച്ചാലില്‍ വാഹനം പാർക്ക് ചെയ്ത് വനംവകുപ്പിന്‍റെ ബസുകളില്‍വേണംവേണം ബോട്ട്ലാന്‍ഡിംഗിലേക്ക് വരാന്‍.

ഇതിനായി ഓടുന്നത് എട്ട് ബസുകള്‍ മാത്രം. ഇതിനായി ഏറെ നേരം കാത്തുനില്‍ക്കണം എന്നാല്‍ മഴകൊള്ളാതെ കാത്തുനില്‍ക്കാന്‍ ഇടമില്ല. സഞ്ചാരികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിർമാണമാരംരഭിച്ച കെട്ടിടം പണിപൂർത്തിയാകാതെ കിടക്കുകയാണ്.അതേസമയം സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് വനംവകുപ്പധികൃതരുടെ പ്രതികരണം.