മരിച്ചത് ആര്‍.സതീഷ് കുമാര്‍ ചികിത്സയിലായിരുന്നു ഇയാള്‍  

ചെന്നൈ:തേനിയിലെ കുരങ്ങിണി മലയിലെ കാട്ടുതീ ദുരന്തത്തിൽ മരണം 17 ആയി. ഈറോഡ് സ്വദേശി ആർ സതീഷ് കുമാറാണ് മരിച്ചത്.60 ശതമാനം പൊള്ളലേറ്റ നിലയിൽ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

യാത്രാസംഘത്തെ നയിച്ച ചെന്നൈ ട്രക്കിംഗ് ക്ലബിനെതിരെ തേനി പൊലീസ് കേസെടുക്കുകയും ക്ലബ് ഉടമ പീറ്റര്‍ വാന്‍ഹേഗിനെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.