തേനി കാട്ടുതീ ദുരന്തം: യാത്രാസംഘത്തെ നയിച്ച  ട്രക്കിംഗ് ക്ലബ്ബിനെതിരെ കേസ്

തേനി: കാട്ടുതീ ദുരന്തത്തില്‍ യാത്രാസംഘത്തെ നയിച്ച ചെന്നൈ ട്രക്കിംഗ് ക്ലബ്ബിനെതിരെ തേനി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഈറോഡില്‍വച്ച് അറസ്റ്റിലായ ക്ലബ് അംഗം പ്രഭുവിനെ ഉത്തമപാളയം സബ്ജെയിലിലേക്ക് മാറ്റി.

ഐപിസി 337, 338, 304 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്ലബിന്‍റെ സ്ഥാപകനും ബെല്‍ജിയം സ്വദേശിയുമായ പീറ്റർ വാന്‍ ഗെയ്റ്റിനെ പോലീസ് തിരയുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രക്കിംഗ് ക്ലബ്ബുകളുടെയും വനംവകുപ്പ്അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ശ്കതമായ നടപടി സ്വീകരിക്കുമെന്നും തേനി ജില്ലാ കളക്ടർ അറിയിച്ചു.