വെളിപ്പെടുത്തലുമായി ആദില്‍ റാമിയുടെ കാമുകി പമേല ആന്‍ഡേഴ്‍സണ്‍

മോസ്‌കോ: ലോകകപ്പില്‍ ഫ്രഞ്ച് താരങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിയന്ത്രണങ്ങളിലെന്ന് ആദില്‍ റാമിയുടെ കാമുകിയും നടിയുമായി പമേല ആന്‍ഡേഴ്‍സണ്‍. ബ്രിട്ടനിലെ ഐടിവിയുടെ പരിപാടിയില്‍ പങ്കെടുക്കവെ പമേല ഇക്കാര്യം വെളിപ്പെടുത്തി. ദ് സണ്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോകകപ്പില്‍ താരങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്കുള്ളതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഹോളിവുഡിലെ അറിയപ്പെടുന്ന നടിയും മുന്‍ പ്ലേ ബോയ് മോഡലും കൂടിയാണ് പമേല ആന്‍ഡേഴ്‌സണ്‍. ആദിലാവട്ടെ ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിലെ പ്രധാന പ്രതിരോധതാരങ്ങളില്‍ ഒരാളും. മാര്‍സൈല്‍ ക്ലബ് താരമായ ആദിലിന്‍റെ പല മത്സരങ്ങളിലും ഗാലറിയില്‍ പമേലയുടെ സാന്നിധ്യമുണ്ടായിരുന്നു. 2017ലെ മൊണാക്കോ ഗ്രാന്‍റ് പ്രിക്സില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പമേലയ്ക്ക് 32കാരനായ ആദിലിനേക്കാള്‍ 18 വയസ് കൂടുതലുണ്ട്.