സഹോദരിയുടെ നിർദേശപ്രകാരമാണ് ശാന്തികവാടത്തിൽ സംസ്കരിച്ചത്

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തിൽ സർക്കാരിന് ഒളിക്കാൻ ഒന്നുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേസിൽ കുറച്ച് കാലതാമസം വന്നു എന്നത് ശരിയാണ് പക്ഷേ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സഹോദരിയുടെ നിർദേശപ്രകാരമാണ് ശാന്തികവാടത്തിൽ സംസ്കരിച്ചതെന്നും കടകംപള്ളി വിശദമാക്കി.