തിരുവനന്തപുരം: ചിലർ വിവാദ വീരൻമാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം തങ്ങളുടെ കൈയിലാണെന്നാണ് ഇവർ കരുതുന്നത്. എന്നാൽ പ്രകടന പത്രിക അനുസരിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്‍പും സർക്കാരിനെ ഇവർ വഴിതെറ്റിച്ച അനുഭവമുണ്ട്. അതു തന്നെയാണ് ഇപ്പോഴും അവർ തുടരുന്നതെന്നും സിപിഐയുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. 

മൂന്നാർ കൈയേറ്റ വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സിപിഐയ്ക്ക് അറിയിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.