മാര്‍ച്ച് 14ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ വെച്ച കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വര്‍ഷത്തിനിടെ 1674 കസ്റ്റഡി മരണങ്ങളാണ് നടന്നത്.
ദില്ലി: രാജ്യത്ത് എല്ലാ ദിവസവും ശരാശരി അഞ്ച് എണ്ണം എന്ന കണക്കില് കസ്റ്റഡി മരണങ്ങള് നടക്കുന്നുവെന്ന് റിപ്പോര്ട്ട്. 2017 ഏപ്രില് ഒന്നു മുതല് 2018 ഫെബ്രുവരി 28 വരെയുള്ള കണക്കുകള് അടിസ്ഥാനപ്പെടുത്തി ഏഷ്യന് സെന്റര് ഫോര് ഹ്യൂമന് റൈറ്റ്സ് പുറത്തുവിട്ട റിപ്പോര്ട്ടിലാണ് ഭീതിജനകമായ വിവരങ്ങളുള്ളത്.
മാര്ച്ച് 14ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില് വെച്ച കണക്കുകള് പ്രകാരം രാജ്യത്ത് ഒരു വര്ഷത്തിനിടെ 1674 കസ്റ്റഡി മരണങ്ങളാണ് നടന്നത്. ഇതില് 1530 എണ്ണം ജുഡീഷ്യല് കസ്റ്റഡിയിലും 144 എണ്ണം പൊലീസ് കസ്റ്റഡിയിലുമാണ് നടന്നത്. 2001 മുതല് 2010 വരെയുള്ള കാലയളവില് ആകെ നടന്നത് 14,231 മരണങ്ങളാണ്. ശരാശരി പ്രതിദിനം നാല് മരണങ്ങള് എന്ന കണക്കില് നിന്നാണ് ഇത് അഞ്ചിലേക്ക് ഉയര്ന്നത്. കസ്റ്റഡി മരണങ്ങള്ക്ക് പുറമെ രാജ്യത്തെ ജയിലുകളുടെ മറ്റ് അവസ്ഥകളും പരിതാപകരമാണെന്ന് റിപ്പോര്ട്ട് പറയുന്നു.
