കെവിനെ തന്റെ കാറിലാണ് കയറ്റിയത് കാര്‍ ഓടിക്കാന്‍ ബുദ്ധിമുട്ടായതോടെ താന്‍ മറ്റൊരു കാറിലാണ് യാത്ര ചെയ്തത്
കോട്ടയം: കെവിനെ അവര് തല്ലിച്ചതച്ചു. കണ്ട് ഭയന്ന് തനിക്ക് വാഹനം ഓടിക്കാന് സാധിക്കാത്ത അവസ്ഥയായെന്ന് ടിറ്റോ ജെറോമിന്റെ മൊഴി. പീരുമേട് കോടതിയില് ഇന്നലെ കീഴടങ്ങാനെത്തിയപ്പോഴാണ് ടിറ്റോയുടെ മൊഴി. കെവിനെ തട്ടിക്കൊണ്ടു പോകാന് ഉപയോഗിച്ച ഐ 20 കാറിന്റെ ഉടമയാണ് ടിറ്റോ.
കെവിനെ തന്റെ കാറിലാണ് കയറ്റിയത്. അവര് അവനെ പൊതിരെ തല്ലി. അക്രമം കണ്ടുഭയന്ന തനിക്ക് വാഹനം ഓടിക്കാന് കഴിയാതായതോടെ നിയാസാണ് വാഹനം പിന്നീട് ഓടിച്ചത്. കാര് ഓടിക്കാന് ബുദ്ധിമുട്ടായതോടെ താന് മറ്റൊരു കാറിലാണ് യാത്ര ചെയ്തത്. ഈ കാറില് മാരകായുധങ്ങള് സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നും ടിറ്റോ വിശദമാക്കുന്നു.
തെന്മല എത്തിയപ്പോള് മറ്റ് വാഹനങ്ങള് നിര്ത്തിയിട്ടിരിക്കുന്നത് കണ്ട് കാര്യം തിരക്കിയപ്പോള് അവന് ഓടിപ്പോയെന്ന് മറുപടി കിട്ടി. പിന്നീട് കെവിന്റെ മൃതദേഹം കണ്ടുവെന്ന വാര്ത്ത കണ്ടതോടെ എറണാകുളത്തേക്കും അവിടുന്ന് മൂന്നാറിലേക്കും പോയി. മറ്റുള്ളവര് പിടിയിലായെന്ന് മനസിലായതോടെ കീഴടങ്ങുകയായിരുന്നെന്നാണ് ടിറ്റോ വെളിപ്പെടുത്തുന്നത്.
