ഓക്സിജന്‍ സിലിണ്ടറിന്‍റെ സഹായത്തോടെ പിതാവ് ഷഹദത്ത് ഇരുവരെയും അനുഗ്രഹിച്ചു.
ദുബായി: ദുബായിലെ ആശുപത്രിയില് ബംഗ്ലാദേശുകാരനും പാക്കിസ്ഥാന്കാരിക്കും പ്രണയ സാഫല്യം. വരന്റെ പിതാവ് ചികിത്സയിലായതിനാലാണ് വിവാഹം ആശുപത്രിയിൽ നടത്തിയത്. ദുബായി മന്ഖൂതലിലെ ആസ്റ്റര് ആശുപത്രിയാണ് കഴിഞ്ഞദിവസം പ്രണയ സാഫല്യത്തിന് വേദിയായത്. വിവാഹ ദിവസം വരന്റെ അച്ഛന് അസുഖം ബാധിച്ച് ചികിത്സയിലായതോടെ ബംഗ്ലാദേശുകാരനായ റിബത്തും പാകിസ്ഥാന്കാരിയായ വധു സനായും മുഹൂർത്തം തെറ്റിക്കാതെ ആശുപത്രിയിലേക്ക് പറന്നെത്തി. തുടർന്ന് ദുബായി ഇമാംമിന്റെ നേതൃത്വത്തില് മതാചാര പ്രകാരം നിക്കാഹ് നടന്നു.
ലളിതവും ഗംഭീരവുമായ ചടങ്ങിന് ആശുപത്രി അധികരും വേദിയൊരുക്കി. വധൂവരന്മാരുടെ മാതാപിതാക്കളും ഡോക്ടർമാരും നഴ്സുമാരും അടുത്ത ബന്ധുക്കളും സാക്ഷികളായി. ഓക്സിജന് സിലിണ്ടറിന്റെ സഹായത്തോടെ വരന്റെ പിതാവ് ഷഹദത്ത് ഇരുവരെയും അനുഗ്രഹിച്ചു. കാനഡയിലെ ടൊറാന്റോയിൽ ഈ മാസം 16 ന് ദമ്പതികൾ 200 പേർ പങ്കെടുക്കുന്ന സല്കാമരമൊരുക്കിയിട്ടുണ്ട്. കാനഡയിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്.
