'നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിത്. ടിഡിപി പറയുന്നത് ഞാൻ അനുസരിക്കും. ഞാൻ തിരിച്ചുപോയി ദില്ലിയിൽ ഒന്നുകൂടി ഇരിക്കും.' പ്രധാനമന്ത്രി പറഞ്ഞു.

ഗുണ്ടൂർ: 'തിരിച്ചുപോകൂ' എന്ന് തന്നോട് പറയുന്നവർ താൻ ദില്ലിയിലേക്ക് തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ സംസ്ഥാന വ്യാപകമായി ടിഡിപി, കോൺഗ്രസ്, ഇടത് പാർട്ടികളുടെ 'ഗോ ബാക്ക്' പ്രതിഷേധം ശക്തമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read more: ആന്ധ്രയിൽ പ്രധാനമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; 'ഗോ ബാക്ക്' വിളികൾ

മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്തിരുന്നു. മോദി ചെന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളം മുതൽ റാലി നടന്ന ഗുണ്ടൂർ വരെ 'തിരിച്ചുപോകൂ' എന്നെഴുതിയ പോസ്റ്ററുകളുമായി പ്രവർത്തകർ പ്രതിഷേധിച്ചു. ഗുണ്ടൂരിൽ നടന്ന റാലിക്കിടെയാണ് തിരിച്ചുപോകണമെന്ന് പറയുന്നവർ താൻ തിരിച്ചുപോയി വീണ്ടും രാജ്യം ഭരിക്കാനാണ് പറയുന്നതെന്ന് മോദി തിരിച്ചടിച്ചത്.

'നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകർ എഴുന്നേറ്റുവരൂ, തിരിച്ചുപോകൂ എന്ന് പറയുന്നത് പോലെയാണിത്. ടിഡിപി പറയുന്നത് ഞാൻ അനുസരിക്കും. ഞാൻ തിരിച്ചുപോയി ദില്ലിയിൽ ഒന്നുകൂടി ഇരിക്കും.' പ്രധാനമന്ത്രി പറഞ്ഞു. തനിക്ക് ഇന്ത്യയിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ ടിഡിപിയുടെ ആഗ്രഹം സാധ്യമാക്കുമെന്നും മോദി പറഞ്ഞു.