കോട്ടയം: ആരാധാലയങ്ങളിൽ മോഷണം നടത്തുന്നയാള്‍ കോട്ടയത്ത് പൊലീസ് പിടിയിലായി. ചങ്ങനാശേരിയിൽ പള്ളിയുടെ കാണിക്കാ വഞ്ചി കുത്തിത്തുറക്കാനെത്തവേയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . മോഷണകേസുകളിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ചെത്തിപ്പുഴ സ്വദേശി അഭിലാഷാണ് പിടിയിലായത്
ചെത്തിപ്പുഴ പള്ളിയുടെ കുരിശടിക്ക് സമീപത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ അഭിലാഷ് പിടിയിലായത് . പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം സ്ക്രൂ ഡ്രൈവര്‍, ലിവര്‍ എന്നിവയുണ്ടായിരുന്നു. ചെത്തിപ്പുഴ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറക്കാനെത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. തിരുവല്ലയിൽ കല്യാണ സ്ഥലത്ത് നിന്ന് പണം കവര്‍ന്ന കേസിലെ ശിക്ഷ കഴിഞ്ഞ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ട്രെയിനിൽ യാത്രക്കാരന് മയക്കു മരുന്ന് നല്‍കി മോഷണം നടത്തിയ കേസിലും ശിക്ഷിക്കപ്പെട്ടു
കോട്ടയത്ത് പള്ളികളുടെയും ക്ഷേത്രങ്ങളുടെയും കാണിക്ക കുത്തി തുറന്ന് പണം മോഷ്ടിച്ചെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു . വാഹനമോഷണം അടക്കം 28 ഒാളം കേസുകളിൽ അഭിലാഷ് പ്രതിയാണെന്ന് പൊലീസ് പറയുന്നു.
