തിരുവനന്തപുരം: ശുചീകരണ തൊഴിലാളി ചമഞ്ഞ് നഗരത്തിൽ കറങ്ങി നടന്ന് മോഷണം നടത്തിയ തമിഴ്‍നാട് സ്വദേശി പിടിയിൽ. നിരവധി മോഷണക്കേസിലെ വെങ്കിടേഷ് തൃച്ചിയിൽ നിന്നാണ് പിടിയിലായത് .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആളില്ലാത്ത സമയത്ത് പിന്നിലെ വാതിൽ തകർത്ത് അകത്ത് കയറി സ്വർ‍ണവും പണവും മോഷ്ടിക്കും. മെഡിക്കൽ കോളജിലെ ചാലക്കുഴി റോഡിലെ വീട്ടിൽ നിന്നും 18 പവനും ലാപ്ടോപ്പും കണ്ണമ്മൂലയിലെ വീട്ടിൽ നിന്നും 14 പവൻ സ്വർണവും പണവും അടുത്തിടെ വെങ്കിടേഷ് മോഷ്ടിച്ചിരുന്നു. വിരൽ അടയാളം മനസ്സിലാക്കി നടത്തി അന്വേഷണത്തിലാണ് പ്രതിയെ ഷാഡോ പൊലീസ് പിടികൂടിയത്. മെഡിക്കൽ കോളജ് സിഐ ബിനുവിൻറെ നേതൃത്തിലായിരുന്നു അന്വേഷണം. തമിഴ്നാട്ടിലും നിരവധി മോഷണ കേസികളിൽ പ്രതിയാണ് വെങ്കിടേഷ്